ഈ നയം പ്രവർത്തനക്ഷമമാക്കിയെന്ന് സജ്ജമാക്കുകയാണെങ്കിൽ, ഇത് പ്രൊഫൈലിനെ ഹ്രസ്വകാലത്തേക്കുള്ളത് എന്ന മോഡിലേക്ക് മാറുന്നതിന് പ്രേരിപ്പിക്കും. ഈ നയത്തെ OS നയമെന്ന് (ഉദാ. Windows-ലെ GPO) വ്യക്തമാക്കുകയാണെങ്കിൽ, അത് സിസ്റ്റത്തിലെ എല്ലാ പ്രൊഫൈലിനും ബാധകമാകും; നയം ക്ലൗഡ് നയമെന്ന് സജ്ജമാക്കുകയാണെങ്കിൽ, ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഒരു പ്രൊഫൈലിന് മാത്രം ബാധകമാകും.
ഈ മോഡിൽ പ്രൊഫൈൽ ഡാറ്റ, ഉപയോക്തൃ സെഷന്റെ ദൈർഘ്യത്തിനായി ഡിസ്‌ക് മാത്രം എന്നതിൽ നിലനിൽക്കുന്നു. ബ്രൗസർ ചരിത്രം, വിപുലീകരണങ്ങൾ, അവയുടെ ഡാറ്റ എന്നിവ പോലുള്ള സവിശേഷതകൾ, കുക്കികൾ, വെബ് ഡാറ്റാബേസുകൾ എന്നിവപോലുള്ള വെബ് ഡാറ്റ എന്നിവ ബ്രൗസർ അടച്ചതിനുശേഷം സൂക്ഷിക്കുന്നതല്ല. എന്നിരുന്നാലും, ഇത് ഡിസ്‌ക്കിലേക്ക് ഏതെങ്കിലും ഡാറ്റ ഡൗൺലോഡുചെയ്യുന്നതിൽ നിന്നോ പേജുകൾ സംരക്ഷിക്കുന്നതിൽ നിന്നോ അവയെ പ്രിന്റുചെയ്യുന്നതിൽ നിന്നോ ഉപയോക്താവിനെ തടയുന്നതല്ല.
ഉപയോക്താവ് സമന്വയം പ്രവർത്തനക്ഷമമാക്കിയിരിക്കുന്നെങ്കിൽ സാധാരണ പ്രൊഫൈലുകൾ പോലെ ഈ എല്ലാ ഡാറ്റയും ഉപയോക്താവിന്റെ സമന്വയ പ്രൊഫൈലിൽ സൂക്ഷിക്കുന്നു. നയം ആൾമാറാട്ട മോഡ് പ്രവർത്തനരഹിതമാക്കിയിട്ടില്ലെങ്കിൽ, അതും ലഭ്യമായിരിക്കും.
നയം, പ്രവർത്തനരഹിതമായിരിക്കുന്നതായി സജ്ജമാക്കുകയാണെങ്കിലോ സജ്ജമാക്കാതെ വിടുകയാണെങ്കിലോ, സൈൻ ഇൻ ചെയ്യുന്നത് സാധാരണ പ്രൊഫൈലുകളിലേക്ക് നയിക്കുന്നു.
Registry Hive | HKEY_LOCAL_MACHINE or HKEY_CURRENT_USER |
Registry Path | Software\Policies\Google\Chrome |
Value Name | ForceEphemeralProfiles |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |