ഉപയോക്തൃ ശ്രദ്ധയോടെ ഇൻസ്റ്റാൾ ചെയ്‌ത ആപ്‌സിന്റെയും വിപുലീകരണങ്ങളുടെയും ലിസ്റ്റ് കോൺഫിഗർ ചെയ്യുക

ഉപയോക്തൃ ഇടപെടൽ ഇല്ലാതെ നിശബ്‌ദമായി ഇൻസ്‌റ്റാൾ ചെയ്‌തതും ഉപയോക്താവിന് അൺഇൻസ്‌റ്റാൾ ചെയ്യാനാവാത്തതുമായ ആപ്‌സുകളുടെയും വിപുലീകരണങ്ങളുടെയും ഒരു ലിസ്‌റ്റ് വ്യക്തമാക്കുന്നു. ആപ്പിന്റെയോ വിപുലീകരണത്തിന്റെയോ വരാനിരിക്കുന്ന പതിപ്പുകൾ അഭ്യർത്ഥിച്ചിട്ടുള്ള കൂടുതൽ അനുമതികൾ ഉൾപ്പെടെ ഉപയോക്തൃ ഇടപെടൽ ഇല്ലാതെ, ആപ്പുകൾ/വിപുലീകരണങ്ങൾ അഭ്യർത്ഥിച്ച എല്ലാ അനുമതികളും പൂർണ്ണമായും അനുവദിക്കുന്നു. അതുപോലെ, enterprise.deviceAttributes, enterprise.platformKeys എന്നീ വിപുലീകരണ API-കൾക്കുള്ള അനുമതികൾ നൽകുന്നു. (നിർബന്ധിതമായി ഇൻസ്‌റ്റാൾ ചെയ്‌തിട്ടില്ലാത്ത ആപ്പുകൾക്ക്/വിപുലീകരണങ്ങൾക്ക് ഈ രണ്ട് API-കളും ലഭ്യമല്ല.)

ഈ നയം, വൈരുദ്ധ്യം ഉണ്ടാകാൻ സാധ്യതയുള്ള ExtensionInstallBlacklist നയത്തെ നിയന്ത്രിക്കുന്നു. മുമ്പ് നിർബന്ധമായി ഇൻസ്‌റ്റാൾ ചെയ്‌ത ഒരു ആപ്പോ വിപുലീകരണമോ ഈ ലിസ്‌റ്റിൽ നിന്നും നീക്കംചെയ്യുകയാണെങ്കിൽ Google Chrome അതിനെ സ്വയമേവ അൺഇൻസ്‌റ്റാൾ ചെയ്യുന്നതാണ്.

Microsoft® Active Directory® ഡൊമെയ്‌നിൽ ചേർന്നിട്ടില്ലാത്ത Windows ഇൻസ്‌റ്റൻസുകൾക്ക്, Chrome വെബ്‌സ്‌റ്റോറിൽ ലിസ്‌റ്റുചെയ്‌തിട്ടുള്ള ആപ്പുകൾക്കും വിപുലീകരണങ്ങൾക്കും നിർബന്ധിത-ഇൻസ്‌റ്റാളേഷൻ പരിമിതമാക്കിയിരിക്കുന്നു.

ശ്രദ്ധിക്കുക, ഡെവലപ്പർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഏത് വിപുലീകരണത്തിന്റെ ഉറവിട കോഡിലും ഉപയോക്താവ് മാറ്റം വരുത്തിയേക്കാം (വിപുലീകരണത്തെ പ്രവർത്തരഹിതമാക്കുന്ന തരത്തിലുള്ള റെൻഡറിംഗിന് സാധ്യതയുണ്ട്). ഇതൊരു പ്രശ്‌നമായി തോന്നുന്നുണ്ടെങ്കിൽ, DeveloperToolsDisabled നയം സജ്ജമാക്കേണ്ടതുണ്ട്.

നയത്തിലെ ഓരോ ഇനത്തിന്റെയും ലിസ്‌റ്റ്, ഒരു അർദ്ധവിരാമം (;) ഉപയോഗിച്ച് വേർതിരിച്ച ഒരു വിപുലീകരണ ഐഡിയും "അപ്‌ഡേറ്റ്" URL-ഉം ഉൾക്കൊള്ളുന്ന ഒരു സ്‌ട്രിംഗാണ്. ഡെവലപ്പർ മോഡിലായിരിക്കുമ്പോൾ ഉദാ. chrome://extensions എന്നതിൽ കണ്ടെത്താവുന്ന 32-അക്ഷരങ്ങളുടെ ഒരു സ്‌ട്രിംഗാണ് വിപുലീകരണ ഐഡി. "അപ്‌ഡേറ്റ്" URL, https://developer.chrome.com/extensions/autoupdate എന്നതിൽ വിവരിച്ചിരിക്കുന്നതുപോലെ ഒരു അപ്‌ഡേറ്റ് മാനിഫെസ്‌റ്റ് XML ഡോക്യുമെന്റിലേക്ക് പോയിന്റുചെയ്യേണ്ടതുണ്ട്. ശ്രദ്ധിക്കുക, ഈ നയത്തിൽ സജ്ജമാക്കിയിരിക്കുന്ന "അപ്‌ഡേറ്റ്" URL പ്രാരംഭ ഇൻസ്‌റ്റാളേഷന് മാത്രമേ ഉപയോഗിക്കാവൂ; വിപുലീകരണത്തിന്റെ തുടർന്നുള്ള അപ്‌ഡേറ്റുകൾ വിപുലീകരണ മാനിഫെസ്‌റ്റിൽ സൂചിപ്പിച്ചിരിക്കുന്ന അപ്‌ഡേറ്റ് URL ഉപയോഗിക്കും.

ഉദാഹരണത്തിന്, gbchcmhmhahfdphkhkmpfmihenigjmpp;https://clients2.google.com/service/update2/crx അടിസ്ഥാന Chrome വെബ് സ്റ്റോർ "അപ്‌ഡേറ്റ്" URL-ൽ നിന്നും Chrome Remote Desktop ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നു. വിപുലീകരണങ്ങൾ ഹോസ്‌റ്റുചെയ്യുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇത് കാണുക: https://developer.chrome.com/extensions/hosting.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ആപ്പുകളോ വിപുലീകരണങ്ങളോ സ്വയമേവ ഇൻസ്‌റ്റാൾ ചെയ്യില്ല, അതോടൊപ്പം ഉപയോക്താവിന് Google Chrome എന്നതിലെ ഏതൊരു ആപ്പോ വിപുലീകരണമോ അൺഇൻസ്‌റ്റാൾ ചെയ്യാനുമാകും.

Supported on: SUPPORTED_WIN7

ഉപയോക്തൃ ശ്രദ്ധ ആവശ്യമില്ലാതെ തന്നെ ഇൻസ്റ്റാളുചെയ്യേണ്ട വിപുലീകരണ/ആപ്പ് ഐഡികളും അപ്‌ഡേറ്റ് URL-കളും

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\ExtensionInstallForcelist
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)