ഉപകരണത്തിന് വേണ്ടി ഉപയോഗിക്കേണ്ട സമയമേഖല വ്യക്തമാക്കുന്നു. നിലവിലെ സെഷന് വേണ്ടി ഉപയോക്താക്കൾക്ക്, വ്യക്തമാക്കിയ സമയമേഖല അസാധുവാക്കാൻ കഴിയും. എന്നിരുന്നാലും, ലോഗൗട്ട് ചെയ്യുമ്പോൾ ഇത് വ്യക്തമാക്കിയ സമയമേഖലയിലേക്ക് തിരികെ പോകുന്നതാണ്. ഒരു അസാധുവായ മൂല്യമാണ് നൽകിയിരിക്കുന്നതെങ്കിൽ, പകരം "GMT" ഉപയോഗിച്ച് നയം തുടർന്നും സജീവമായി തന്നെ നിൽക്കും. ഒരു ശൂന്യമായ സ്‌ട്രിംഗാണ് നൽകിയിരിക്കുന്നതെങ്കിൽ, നയം അവഗണിക്കപ്പെടും.
ഈ നയം ഉപയോഗിക്കുന്നില്ലെങ്കിൽ, നിലവിലെ സജീവ സമയമേഖല തന്നെ ഉപയോഗിക്കുന്നത് തുടരും, എന്നിരുന്നാലും ഉപയോക്താക്കൾക്ക് സമയമേഖല മാറ്റാനാവും, മാറ്റം സ്ഥിരവുമായിരിക്കും. അതിനാൽ ഒരു ഉപയോക്താവ് വരുത്തുന്ന മാറ്റം ലോഗിൻ സ്‌ക്രീനിലും ഒപ്പം മറ്റെല്ലാ ഉപയോക്താക്കൾക്കും ബാധകമായിരിക്കും.
"യുഎസ്/പസഫിക്" ആയി സജ്ജമാക്കിയിരിക്കുന്ന സമയമേഖലയിലായിരിക്കും പുതിയ ഉപകരണങ്ങൾ ആരംഭിക്കുന്നത്.
മൂല്യത്തിന്റെ ഫോർമാറ്റ് "IANA സമയ മേഖല ഡാറ്റാബേസ്" ("https://en.wikipedia.org/wiki/Tz_database" കാണുക) എന്നതിലെ സമയമേഖലകളുടെ പേരുകൾ പിന്തുടരുന്നു. പ്രത്യേകിച്ച്, മിക്ക സമയ മേഖലകളെയും "continent/large_city" അല്ലെങ്കിൽ "ocean/large_city" എന്നതിൽ പരിശോധിക്കാവുന്നതാണ്.
ഈ നയം സജ്ജമാക്കുന്നത്, ഉപകരണ ലൊക്കേഷൻ പ്രകാരം സ്വയമേയുള്ള സമയമേഖല സജ്ജമാക്കുന്നതിനെ പൂർണ്ണമായും പ്രവർത്തനരഹിതമാക്കുന്നു. ഒപ്പം ഇത് SystemTimezoneAutomaticDetection എന്ന നയത്തെയും അസാധുവാക്കുന്നു.
Registry Hive | HKEY_LOCAL_MACHINE |
Registry Path | Software\Policies\Google\ChromeOS |
Value Name | SystemTimezone |
Value Type | REG_SZ |
Default Value |