ഒരു കൂട്ടം പ്രിന്ററുകൾ കോൺഫിഗർ ചെയ്യുന്നു.
ഈ നയം, അഡ്‌മിനിസ്‌ട്രേറ്റർമാരെ അവരുടെ ഉപയോക്താക്കൾക്ക് പ്രിന്റർ കോൺഫിഗറേഷനുകൾ നൽകാൻ അനുവദിക്കുന്നു.
display_name, description എന്നിവ സ്വതന്ത്ര ഫോം സ്‌ട്രിംഗുകളാണ്, അവ പ്രിന്റർ തിരഞ്ഞെടുക്കൽ എളുപ്പത്തിലാക്കാൻ ഇഷ്‌ടാനുസൃതമാക്കാനാവും. അന്തിമ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പ്രിന്റർ തിരിച്ചറിയുന്നതിന് manufacturer, model എന്നിവ സഹായിക്കും. പ്രിന്ററിന്റെ നിർമ്മാതാവിനെയും മോഡലിനെയുമാണ് ഇവ പ്രതിനിധീകരിക്കുന്നത്. uri എന്നത് scheme, port, queue എന്നിവയുൾപ്പെടെ, ഒരു ക്ലയന്റ് കമ്പ്യൂട്ടറിൽ നിന്ന് ആക്‌സസ് ചെയ്യാവുന്ന വിലാസമായിരിക്കണം. uuid ഓപ്‌ഷണലാണ്. നൽകിയിട്ടുണ്ടെങ്കിൽ, ഇത് zeroconf പ്രിന്ററുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
Google Chrome OS പിന്തുണയുള്ള പ്രിന്ററിനെ പ്രതിനിധാനം ചെയ്യുന്ന സ്‌ട്രിംഗുകളിൽ ഒന്ന് effective_model എന്നതുമായി പൊരുത്തപ്പെടണം. പ്രിന്ററിന് അനുയോജ്യമായ PPD തിരിച്ചറിഞ്ഞ് ഇൻസ്‌റ്റാൾ ചെയ്യുന്നതിന് സ്‌ട്രിംഗ് ഉപയോഗിക്കപ്പെടും. കൂടുതൽ വിവരങ്ങൾ https://support.google.com/chrome?p=noncloudprint സന്ദർശിച്ചാൽ കണ്ടെത്താനാവും.
ഒരു പ്രിന്റർ ആദ്യം ഉപയോഗിക്കുമ്പോൾ തന്നെ പ്രിന്റർ സജ്ജമാക്കൽ പൂർത്തിയാകുന്നു. പ്രിന്റർ ഉപയോഗിക്കുന്നത് വരെ PPD-കൾ ഡൗൺലോഡുചെയ്യില്ല. അതിനുശേഷം, പതിവായി ഉപയോഗിക്കുന്ന PPD-കൾ കാഷെ ചെയ്യുന്നതാണ്.
ഉപയോക്താക്കൾക്ക് വ്യക്തിഗത ഉപകരണങ്ങളിൽ പ്രിന്ററുകൾ ഉപയോഗിക്കാനാവുമോ എന്നതിനെ ഈ നയം ബാധിക്കുകയില്ല. ഇത് വ്യക്തിഗത ഉപയോക്താക്കൾ മുഖേനയുള്ള പ്രിന്റർ കോൺഫിഗറേഷന് അനുബന്ധമാകാൻ ഉദ്ദേശിച്ചുള്ളതാണ്.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS\NativePrinters |
Value Name | {number} |
Value Type | REG_SZ |
Default Value |